You are Here : Home / News Plus

വന്‍കിട ക്വാറി ഉടമകള്‍ സമരം പിന്‍വലിച്ചു

Text Size  

Story Dated: Monday, March 02, 2015 06:05 hrs UTC

കൊച്ചി: വന്‍കിട ക്വാറി ഉടമകള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ആലുവ പാലസില്‍ നടന്ന ചര്‍ച്ചയില്‍ കോടതി വിധിക്കനുസരിച്ച് ക്വാറികളുടെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ധാരണയായിട്ടുണ്ട്. സമരം പിന്‍വലിച്ചാല്‍ മറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിവിധ വകുപ്പ് മന്ത്രിമാരെ ഉള്‍പ്പെടുത്തി ഉടനെ മറ്റൊരു യോഗം ചേരാമെന്നും, കഴിയാവുന്ന ഭേതഗതികള്‍ നിയമത്തില്‍ വരുത്താമെന്നും മുഖ്യമന്ത്രി സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. കൊച്ചി മെട്രോ റെയില്‍, കൊച്ചി എണ്ണശുദ്ധീകരണ ശാലയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടക്കമുള്ളവയെ ക്വാറി സമരം പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രശ്നത്തില്‍ ഇടപെട്ടത്. എന്നാല്‍ ചെറുകിട ക്വാറി ഉടമകള്‍ സമരം തുടരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.