You are Here : Home / News Plus

മുഫ്തി മുഹമ്മദ് സഈദിന് പിന്തുണയുമായി മെഹ്ബൂബ മുഫ്തി രംഗത്ത്

Text Size  

Story Dated: Monday, March 02, 2015 06:13 hrs UTC

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ വോട്ടെടുപ്പ് സമാധാനപരമായി നടത്താന്‍ സഹകരിച്ച പാകിസ്താന് നന്ദി പറയുന്നുവെന്ന മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്‍െറ പ്രസ്താവനക്ക് പിന്തുണയുമായി മകള്‍ മെഹ്ബൂബ മുഫ്തി രംഗത്ത്. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്‍െറ പിതാവിന് പ്രതിരോധവുമായി മെഹ്ബൂബെ രംഗത്തത്തെിയത്.
തന്‍റെ പിതാവ് ജനാധിപത്യ വിശ്വാസിയും സമാധാന പ്രിയനുമാണ്, ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നിയമസഭാ തെരഞ്ഞടുപ്പു സമയത്ത് അക്രമസംഭവങ്ങള്‍ കശ്മീരില്‍ കുറഞ്ഞിരുന്നു. നിലവിലുള്ളതിനേക്കാള്‍ സായുധ സൈന്യത്തെ നിയോഗിച്ചിട്ടും മുന്‍ തെരഞ്ഞെടുപ്പില്‍ അക്രമങ്ങള്‍ അരങ്ങേറിയിരുന്നുവെന്നും പി.ഡി.പി നേതാവ് കൂടിയായ മെഹ്ബൂബെ വ്യക്തമാക്കി.
പിതാവ് ഒരു യുദ്ധക്കൊതിയന്‍ അല്ല, ജമ്മു കശ്മീരിന്‍െറ സമാധാനം ആഗ്രഹിച്ചാണ് അദ്ദേഹം അത്തരത്തിലൊരു പ്രസ്താവന നടത്തിയത്. സമാധാന ശ്രമങ്ങള്‍ ഉറപ്പിക്കുന്നതിന് പാകിസ്താന്‍െറയും ഹുറിയത്തിന്‍െറയും പിന്തുണ ആവശ്യമാണ്. ആക്രമണങ്ങളില്‍ നിന്ന് വിഘടനവാദികളെയും തീവ്രവാദികളെയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ബി.ജെ.പിയിലെ ആരും ഈ വിഷയവുമായി ബന്ധപ്പെട്ട് തങ്ങളെ സമീപിച്ചിട്ടില്ലെന്നും ഡല്‍ഹിയിലെ മാധ്യമങ്ങള്‍ സംഭവത്തിന് അമിത പ്രാധാന്യം നല്‍കിയത് അവര്‍ക്ക് കശ്മീരിനെ സംബന്ധിച്ച് അറിയാത്തത് കൊണ്ടാണെന്നും അവര്‍ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ കഴിഞ്ഞതില്‍ പാകിസ്താനും കശ്മീരിലെ വിഘടനവാദി സംഘടനയായ ഹുര്‍റിയത്തിനും നന്ദി രേഖപ്പെടുത്തിയ മുഫ്തി മുഹമ്മദ് സഈദിന്‍െറ പ്രസ്താവന വിവാദമായിരുന്നു. ഞായറാഴ്ചയാണ് മുഫ്തിയുടെ നേതൃത്വത്തില്‍ പി.ഡി.പി ബി.ജെ.പി സഖ്യ സര്‍ക്കാര്‍ അധികാരമേറ്റത്. ജമ്മു കശ്മീരില്‍ വോട്ടെടുപ്പിന് ഉതകുന്ന അന്തരീക്ഷം നല്‍കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും സൈന്യത്തിനും സംസ്ഥാനത്തെ ജനങ്ങള്‍ക്കും അദ്ദേഹം നന്ദിയറിയിച്ചിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.