You are Here : Home / News Plus

പണമിടപാടുകള്‍ക്ക് ഡെബിറ്റ്-ക്രഡിറ്റ് കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

Text Size  

Story Dated: Tuesday, March 03, 2015 05:48 hrs UTC

കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി ഹോട്ടല്‍ ബില്ല് ഉള്‍പ്പടെയുള്ള ഇടപാടുകള്‍ക്ക് ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടനെ നിര്‍ബന്ധമാക്കിയേക്കും. നിശ്ചിത തുകയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കായിരിക്കും കാര്‍ഡ് നിര്‍ബന്ധമാക്കുക. 

5,000 രൂപയ്ക്കുമുകളിലുള്ള ഇടപാടുകള്‍ക്കായിരിക്കും കാര്‍ഡ് നിര്‍ബന്ധമാക്കുകയെന്നും സൂചനയുണ്ട്. കള്ളപ്പണം തടയുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് ബജറ്റില്‍ വ്യക്തമായ സൂചന നല്‍കിക്കഴിഞ്ഞു. ഇടപാടുകാരില്‍നിന്ന് ബാങ്ക് ഈടാക്കുന്ന തുകയുടെ ഒരുഭാഗം വഹിക്കുന്നകാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതോടൊപ്പംതന്നെ കാര്‍ഡ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്‍സന്റീവുകള്‍ നല്‍കുമെന്നും സൂചനയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.