You are Here : Home / News Plus

ഡല്‍ഹി ബലാത്സംഗത്തിനു കാരണം പെണ്‍കുട്ടിതന്നെയെന്ന് പ്രതി

Text Size  

Story Dated: Tuesday, March 03, 2015 05:50 hrs UTC

ഡല്‍ഹിയില്‍ ഓടുന്നബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായി വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഉത്തരവാദിത്വം പെണ്‍കുട്ടിക്കുതന്നെയാണെന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ക്കഴിയുന്ന മുകേഷ് സിങ്. നല്ല പെണ്‍കുട്ടികള്‍ രാത്രി ഒമ്പതുമണിക്കുശേഷം പുറത്തിറങ്ങിനടക്കില്ലെന്നും അയാള്‍ പറഞ്ഞു.

അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി മാര്‍ച്ച് എട്ടിന് ബി.ബി.സി. സംപ്രേഷണംചെയ്യുന്ന ഡോക്യുമെന്ററിയിലാണ് ഇയാളുടെ പ്രതികരണം.2012 ഡിസംബറിലാണ് ഉത്തര്‍പ്രദേശിലെ 23-കാരിയെ ബസ്സില്‍ ആറുപേര്‍ ചേര്‍ന്നു ബലാത്സംഗംചെയ്തത്. സംഭവസമയത്ത് ബസിന്റെ ഡ്രൈവറായിരുന്നു മുകേഷ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.