You are Here : Home / News Plus

മുഫ്തിയുടെ പ്രസ്തവന; ലോക്‌സഭയില്‍ പ്രതിഷേധം

Text Size  

Story Dated: Tuesday, March 03, 2015 07:46 hrs UTC

 കശ്മീര്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷം ബഹളം വെച്ചു. ഇന്നലെ ഇതേകാര്യമുന്നയിച്ചപ്പോള്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങായിരുന്നു വിശദീകരണം നല്‍കിയത്. എന്നാല്‍ മോദിയുടെ വിശദീകരണം വേണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു.

ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ ബഹളം തുടങ്ങി. മുഫ്തിയുടെ അഭിപ്രായപ്രകടനവുമായി കേന്ദ്രസര്‍ക്കാരിന് ബന്ധമൊന്നുമില്ല. കശ്മീരിലെ തിരഞ്ഞെടുപ്പ് വിജയകരമായി നടത്തിയത് ജനങ്ങളുടേയും സര്‍ക്കാരിന്റേയും സുരക്ഷാസേനയുടേയും പിന്തുണ കൊണ്ടാണ് എന്ന് രാജ്‌നാഥ് ആവര്‍ത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.