You are Here : Home / News Plus

ട്വിറ്റര്‍ മേധാവിക്കും ജീവനക്കാര്‍ക്കും ഐ.എസ് വധഭീഷണി

Text Size  

Story Dated: Tuesday, March 03, 2015 07:50 hrs UTC

ട്വിറ്റര്‍ മേധാവിക്കും ജീവനക്കാര്‍ക്കും വീണ്ടും ഐ.എസ് വധഭീഷണി. 

സുന്നിഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അക്കൗണ്ടുകള്‍ നീക്കംചെയ്തതാണ് അവരെ ചൊടിപ്പിച്ചത്. ജസ്റ്റ് പേസ്റ്റ് ഇറ്റ് എന്ന വെബ്‌സൈറ്റിലാണ് ഭീഷണിസന്ദേശം പ്രത്യക്ഷപ്പെട്ടത്. ഇക്കാര്യം ട്വിറ്റര്‍ മേധാവികളില്‍ ഒരാളായ ജാക്ക് ഡോര്‍സെ സ്ഥിരീകരിച്ചു. 

'ഞങ്ങള്‍ക്കെതിരെയുള്ള നിങ്ങളുടെ യുദ്ധം നിങ്ങള്‍ക്ക് മേല്‍തന്നെ പതിക്കും. പലതവണ നിങ്ങള്‍ ഞങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. വീണ്ടും വീണ്ടും തിരിച്ചുവരാനുള്ള ശ്രമം ഞങ്ങള്‍ നടത്തി. എന്നിട്ടും നിങ്ങള്‍ ഞങ്ങളെ നിരോധിക്കുകയാണ്. ഇനിയിത് തുടര്‍ന്നാല്‍ നിങ്ങളുടെ ജീവന്‍ ഞങ്ങള്‍ കവരും.' ഇതായിരുന്നു സന്ദേശം. 

കഴിഞ്ഞവര്‍ഷവും ട്വിറ്ററിലെ ജീവനക്കാരെ ഐ.എസ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കമ്പനിയുടെ മറ്റൊരു മേധാവി ഡിക്ക് കോസ്റ്റൊലോ വെളിപ്പെടുത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.