You are Here : Home / News Plus

മുഖ്യമന്ത്രി ഡല്‍ഹിയില്‍; കേന്ദ്രമന്ത്രിമാരെ കാണും

Text Size  

Story Dated: Tuesday, March 03, 2015 07:55 hrs UTC

വിഴിഞ്ഞം പദ്ധതിക്ക് കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര ഷിപ്പിങ് മന്ത്രി നിധിന്‍ ഗഡ്കരിയെ കാണും. എക്സൈസ്- തുറമുഖ വകുപ്പ് മന്ത്രി കെ.ബാബുവും ഒപ്പമുണ്ട്. വിദേശ കപ്പലുകള്‍ക്ക് ഇന്ത്യയിലെ ഒരു തുറമുഖത്ത് നിന്നും മറ്റൊരു തുറമുഖത്തേക്ക് ചരക്ക് കടത്താവുന്ന രീതിയില്‍ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കിയിരുന്നു. ഈ രീതിയില്‍ വിഴിഞ്ഞം പദ്ധതിക്കും ഇളവ് നല്‍കണമെന്നാണ് ആവശ്യം.
കബോട്ടാഷ് നിയമത്തിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാണിച്ചാണ് വിഴിഞ്ഞം പദ്ധതി ടെന്‍ഡറില്‍ കമ്പനികള്‍ പങ്കെടുക്കാതിരുന്നത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.