You are Here : Home / News Plus

സി.പി.എം സംസ്ഥാന സമിതി: രണ്ടാം ദിവസവും വി.എസ് വിട്ടുനിന്നു

Text Size  

Story Dated: Tuesday, March 03, 2015 07:58 hrs UTC

സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ രണ്ടാം ദിവസവും വിട്ടുനിന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടും തിങ്കളാഴ്ചത്തെ യോഗത്തിന് വി.എസ് എത്തിയിരുന്നില്ല. തന്‍െറ ആവശ്യങ്ങള്‍ അംഗീകരിക്കാതെ നേതൃയോഗങ്ങളില്‍ പങ്കെടുക്കില്ളെന്ന നിലപാടില്‍ വി.എസ് ഉറച്ച് നില്‍ക്കുകയാണ്.

21ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ അടവുനയം ചര്‍ച്ച ചെയ്യുന്ന നിര്‍ണായക യോഗത്തില്‍ നിന്നാണ് മുതിര്‍ന്ന നേതാവായ വി.എസ് വിട്ടുനില്‍ക്കുന്നത്. 1964ല്‍ സി.പി.എം രൂപവത്കരണ ശേഷം ഇതാദ്യമായാണ് വി.എസ് സംസ്ഥാന സമിതിയില്‍ നിന്ന് വിയോജിപ്പുമായി വിട്ടുനില്‍ക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.