You are Here : Home / News Plus

മുഫ്‌തി മുഹമ്മദ്‌ സയീദിന്റെ വിവാദ പ്രസ്‌താവന മോഡി തള്ളി

Text Size  

Story Dated: Tuesday, March 03, 2015 04:17 hrs UTC

ന്യൂഡല്‍ഹി: ഭീകരരെയും പാക്കിസ്‌ഥാനെയും പ്രകീര്‍ത്തിച്ച്‌ കശ്‌മീര്‍ മുഖ്യമന്ത്രി മുഫ്‌തി മുഹമ്മദ്‌ സയീദിന്റെ വിവാദ പ്രസ്‌താവന പ്രധാനമന്ത്രി നരേന്ദ്ര മോഡി തള്ളി .കശ്‌മീരിനെക്കുറിച്ച്‌ ലോകത്തിനുള്ള തെറ്റിദ്ധാരണ തിരഞ്ഞെടുപ്പോടെ നീങ്ങി. വ്യക്‌തികളുടെ പ്രസ്‌താവനയെക്കാള്‍ പൊതുമിനിമം പരിപാടിയുടെ അടിസ്‌ഥാനത്തിലാണ്‌ ഭരണം നടക്കുന്നത്‌. രാജ്യസഭയില്‍ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്‌ക്കിടയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.യു.പി.എ സര്‍ക്കാരിന്റെ വിവിധ നയങ്ങളെ രൂപം മാറ്റിയവതരിപ്പിക്കുകയാണ്‌ മോഡി സര്‍ക്കാരെന്ന ആരോപണങ്ങള്‍ മുമ്പ്‌ ഉയര്‍ന്നിരുന്നു. ഈ പരാമര്‍ശങ്ങളെ വിമര്‍ശിച്ച മോഡി യു.പി.എ സര്‍ക്കാര്‍ അവര്‍ക്കു മുമ്പുണ്ടായിരുന്ന വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാരിന്റെ പല നയങ്ങളും നിലനിര്‍ത്തുകയും ചിലത്‌ ചെറിയ മാറ്റങ്ങള്‍ വരുത്തി പുനരവതരിപ്പിക്കുകയും ചെയ്‌തിരുന്നതായി ആരോപിച്ചു. കശ്‌മീര്‍ തിരഞ്ഞെടുപ്പ്‌ വിജയകരമാക്കിയത്‌ ജനങ്ങളാണെന്ന്‌ പറഞ്ഞ മോഡി ഭീകരവാദം വച്ചു പൊറുപ്പിക്കില്ലെന്നും പ്രഖ്യാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.