You are Here : Home / News Plus

ഡല്‍ഹി മാനഭംഗകേസ് പ്രതി അഭിമുഖം നല്‍കിയ സംഭവത്തില്‍ അഭ്യന്തര മന്ത്രി വിശദീകരണം തേടി

Text Size  

Story Dated: Tuesday, March 03, 2015 05:11 hrs UTC

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ (നിര്‍ഭയ കേസ്) തടവില്‍ കഴിയുന്ന പ്രതി മുകേഷ് സിങ് ബി.ബി.സിക്ക് അഭിമുഖം നല്‍കിയ സംഭവത്തില്‍ കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ്സിങ് തിഹാര്‍ ജയില്‍ അധികൃതരോടു വിശദീകരണം തേടി. തന്‍െറ ചെയ്തിയെ ധീരതയായി ന്യായീകരിച്ചും ലൈംഗിക അതിക്രമത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അവഹേളിച്ചും പ്രതി നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ മാധ്യമങ്ങള്‍ വഴി പരക്കുകയും രാജ്യവ്യാപക പ്രതിഷേധമുയരുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറലിനെ മന്ത്രി വിളിച്ചു വരുത്തിയാണ് വിശദീകരണം ആവശ്യപ്പെട്ടത്.
ചെയ്ത തെറ്റില്‍ യാതൊരു പശ്ചാത്താപവും പ്രകടിപ്പിക്കാതെ അഭിമുഖത്തില്‍ സംസാരിച്ച പ്രതി മാനഭംഗങ്ങള്‍ക്കു കാരണക്കാരികള്‍ സ്ത്രീകളാണെന്നും എട്ടു മണിക്കു ശേഷം അവര്‍ പുറത്തിറങ്ങരുതെന്നും പറയുന്നുണ്ട്. പെണ്‍കുട്ടിയും കൂട്ടുകാരനും എതിര്‍ക്കാന്‍ ശ്രമിച്ചില്ലായിരുന്നെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നെന്നും അയാള്‍ പറയുന്നു. കേസിലെ ആറു പത്രികളിലൊരാളായ മുകേഷുമായുള്ള അഭിമുഖം വനിതാ ദിനമായ മാര്‍ച്ച് എട്ടിനാണ് സംപ്രേക്ഷണം ചെയ്യുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.