You are Here : Home / News Plus

സര്‍ക്കാര്‍പ്രവര്‍ത്തിക്കുന്നത് പാവങ്ങള്‍ക്കു വേണ്ടിയാണ് കോര്‍പറേറ്റുകള്‍ക്കായല്ല

Text Size  

Story Dated: Tuesday, March 03, 2015 05:22 hrs UTC

ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാരിന്‍െറ പ്രവര്‍ത്തനങ്ങള്‍ കോര്‍പ്പറേറ്റുകളുടെ ക്ഷേമം മാത്രം ലക്ഷ്യമാക്കിയാണെന്ന വിമര്‍ശനങ്ങളെ ഖണ്ഡിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെയാണ് പ്രധാനമന്ത്രി തന്‍റെ സര്‍ക്കാറിനെതിരെ വരുന്ന വിമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കിയത്. സ്കൂളുകളില്‍ ശൗചാലയങ്ങള്‍ പണിയാനുള്ള സര്‍ക്കാര്‍ തീരുമാനവും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണോയെന്നും മോദി ചോദിച്ചു.
കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്‍െറ വിവാദ പ്രസ്താവനയെയും മോദി തള്ളി. ലോകത്തിന് കശ്മീരിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ തെരഞ്ഞെടുപ്പോടെ നീങ്ങി.കശ്മീര്‍ തെരഞ്ഞെടുപ്പ് വിജയകരമാക്കിയത് ജനങ്ങളാണെന്നും ഭീകരവാദം വച്ചു പൊറുപ്പിക്കില്ലെന്നും മോദി വ്യക്തമാക്കി.
കള്ളപ്പണത്തിന്‍െറ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭീഷണിക്ക് ജനാധിപത്യ വ്യവസ്ഥയില്‍ സ്ഥാനമില്ല, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ താന്‍ വളരെയധികം ഭീഷണികള്‍ നേരിട്ടിട്ടുണ്ട്. യു.പി.എ സര്‍ക്കാറിന്‍റെ നയങ്ങളെ പേരു മാറ്റിയവതരിപ്പിക്കുകയാണെന്ന വിമര്‍ശനങ്ങള്‍ക്കെതിരെയും മോദി നിലപാട് വ്യക്തമാക്കി. യു.പി.എ സര്‍ക്കാര്‍ എന്‍.ഡി.എ സര്‍ക്കാറിന്‍റെ പല നയങ്ങളും നിലനിര്‍ത്തുകയും പുനരവതരിപ്പിക്കുകയും ചെയ്തതായി മോദി ചൂണ്ടിക്കാട്ടി. വിജയിപ്പിച്ച പാര്‍ട്ടിയേക്കാള്‍ പ്രതിനിധാനം ചെയ്യുന്ന സംസ്ഥാനങ്ങളോടാവണം എം.പിമാര്‍ കൂറ് പുലര്‍ത്തേണ്ടതെന്നും മോദി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.