You are Here : Home / News Plus

സോളാര്‍: വി.എസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

Text Size  

Story Dated: Wednesday, March 04, 2015 07:41 hrs UTC

സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജുഡീഷ്യല്‍ കമ്മീഷന്‍ സോളാര്‍ കേസ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു കോടതി വിലയിരുത്തി. സോളാര്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിനു മുമ്പാണു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു വി.എസ് കോടതിയെ സമീപിച്ചത്. പിന്നീട് അദ്ദേഹം കമ്മീഷനു മുന്നില്‍ ഹാജരായി മൊഴി നല്‍കുകയും ചെയ്തു. കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ടു നല്‍കിയ ശേഷം ആവശ്യം പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.