You are Here : Home / News Plus

ഡല്‍ഹി കൂട്ടബലാത്സംഗക്കേസ് പ്രതിയുടെ അഭിമുഖം: ബി.ബി.സിക്ക് നോട്ടീസ്

Text Size  

Story Dated: Wednesday, March 04, 2015 07:52 hrs UTC

ഡല്‍ഹി ബലാത്സംഗക്കേസിലെ പ്രതിയുമായി അഭിമുഖം അനുവദിക്കാന്‍ അനുമതി നല്‍കിയത് യു.പി.എ സര്‍ക്കാരാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രാജ്യസഭയെ അറിയിച്ചു. ബി.ബി.സി ഉപാധികള്‍ ലംഘിച്ചെന്നും ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 7 നാണ് അനുമതി നല്‍കിയത്. സുരക്ഷാ ലംഘനം പാടില്ല, സാമൂഹികപ്രതിബന്ധതയുള്ള വിഷയങ്ങളായിരിക്കണം ഷൂട്ട് ചെയ്യേണ്ടത്, രേഖാമൂലം അനുമതി നല്‍കിയശേഷമേ ഷൂട്ടിങ് പാടുള്ളൂ തുടങ്ങിയ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ബി.ബി.സിക്ക് അനുമതി കൊടുത്തത്. എന്നാല്‍ നിബന്ധനകള്‍ ബി.ബി.സി ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് ജയില്‍ അധികൃതര്‍ ബി.ബി.സിക്ക് നോട്ടീസ് അയച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.