You are Here : Home / News Plus

യു.എ.ഇക്കെതിരെ പാകിസ്താന് 129 റണ്‍ ജയം

Text Size  

Story Dated: Wednesday, March 04, 2015 06:20 hrs UTC

നേപ്പിയര്‍: ലോകകപ്പ് ക്രിക്കറ്റില്‍ യു.എ.ഇക്കെതിരെ പാകിസ്താന് 129 റണ്‍സിന്‍െറ ജയം. 340 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ യു.എ.ഇക്ക് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 93 റണ്‍സെടുത്ത അഹമദ് ഷെഹ്സാദാണ് കളിയിലെ കേമന്‍
തുടക്കത്തില്‍ പാക് ബൗളര്‍മാരെ യു.എ.ഇ ബാറ്റ്സ്മാന്‍മാര്‍ പ്രതിരോധരീതിയിലായിരുന്നു നേരിട്ടത്. പത്തോവറിനിടെ യു.എ.ഇയുടെ മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. അംജദ് അലി(2), ബെറെന്‍ഗര്‍ (14), മലയാളിയായ കൃഷ്ണ ചന്ദ്രന്‍ (0) എന്നിവരാണ് തുടക്കത്തിലേ പുറത്തായത്.
പിന്നീട് ഖുറം ഖാനും (43) ഷൈമാന്‍ അന്‍വറും (52) ഒത്തുചേര്‍ന്ന് പതിയെ യു.എ.ഇ സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കുകയായിരുന്നു. പത്താം ഓവറില്‍ ചേര്‍ന്ന ഈ സഖ്യം 32ാം ഓവര്‍ വരെ ഒന്നിച്ച് നിര്‍ണായകമായ 83 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ഷൈമാനും ഇന്ത്യക്കാരനായ സ്വപ്നില്‍ പാട്ടീലും ഒത്തുചേര്‍ന്ന് 32 റണ്‍സുംചേര്‍ത്തു. സ്വപ്നില്‍ (36) അംജദ് ജാവേദും (40) എന്നിവര്‍ ചേര്‍ന്നാണ് യു.എ.ഇ സ്കോര്‍ 200 കടത്തിയത്.
ഷെഹ്സാദ് (93), ഹാരിസ് സൊഹൈല്‍ (70), മിസ്ബാഉള്‍ ഹഖ് (65) എന്നിവരുടെ മികവിലാണ് പാകിസ്താന്‍ മികച്ച സ്കോര്‍ നേടിയത്. മഞ്ജുല ഗുരുജ് നാല് പാക് വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാന്‍ നിരയില്‍ മികവ് തെളിയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.