You are Here : Home / News Plus

ചന്ദ്രബോസ് വധക്കേസ് ഡി.ജി.പി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന്‍ പി.സി ജോര്‍ജ്ജ്

Text Size  

Story Dated: Thursday, March 05, 2015 04:08 hrs UTC

ചന്ദ്രബോസ് വധക്കേസ് ഡി.ജി.പി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ്. ഡി.ജി.പിക്ക് നിഷാമുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന് തന്റെ കൈയ്യില്‍ തെളിവുകളുണ്ടെന്നും ഇത് നാളെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കൈമാറുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. 

ഡി.ജി.പി ശോഭാ സിറ്റിയില്‍ സന്ദര്‍ശനം നടത്തിയതിന് തന്റെ പക്കല്‍ തെളിവുണ്ട്. കേസില്‍ നിഷാമിനെതിരെ എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചത് തൃശ്ശൂര്‍ പോലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബാണെന്നും അദ്ദേഹത്തെ മാറ്റിയതിന് പിന്നില്‍ ഡി.ജി.പിയുടെ താത്പര്യമാണെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. കേസ് ഇപ്പോള്‍ അന്വേഷിക്കുന്നവരില്‍ ഭൂരിപക്ഷം ഉദ്യോഗസ്ഥരും നിഷാമിന്റെ പിണിയാളുകളാണെന്നും പി.സി ജോര്‍ജ്ജ് ആരോപിച്ചു.നിഷാമിന്റെ ഭാര്യയെ പ്രതിയാക്കാതിരിക്കാനുള്ള ഇടപെടലുകളാണ് ഡി.ജി.പിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.