You are Here : Home / News Plus

2015എസ്.എസ്.എല്‍.സി.പരീക്ഷ ഒമ്പതിന്; ഫലം ഏപ്രില്‍ 16ന്

Text Size  

Story Dated: Thursday, March 05, 2015 04:10 hrs UTC

ഇത്തവണ എസ്.എസ്.എല്‍.സി.പരീക്ഷ ഒമ്പതിന് തുടങ്ങും. 21ന് തീരും. 31ന് തന്നെ മൂല്യനിര്‍ണയം തുടങ്ങും. ഏപ്രില്‍ 16ന് ഫലപ്രഖ്യാപനം. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക സംഘടനാനേതാക്കളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. 

പരീക്ഷയെഴുതാന്‍ 4,68,495 കുട്ടികള്‍. 2861 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. 3506 പേര്‍ പ്രൈവറ്റ് രജിസ്‌ട്രേഷനിലും പരീക്ഷയെഴുതും. ഗള്‍ഫില്‍ ഒമ്പത് സെന്ററുകളിലായി 465 കുട്ടികള്‍ പരീക്ഷയെഴുതും. ലക്ഷദ്വീപില്‍ ഒമ്പത് സ്‌കൂളുകളിലായി 1128 കുട്ടികള്‍ പരീക്ഷയ്ക്കിരിക്കും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.