You are Here : Home / News Plus

കള്ളപ്പണം ഒളിപ്പിക്കുന്ന ബാങ്കുകള്‍ക്കെതിരെയും നടപടി

Text Size  

Story Dated: Thursday, March 05, 2015 04:12 hrs UTC

കള്ളപ്പണം ഒളിപ്പിക്കാന്‍ സഹായിക്കുന്ന ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കുമെതിരെ നടപടിയുണ്ടാകും. കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്കുപുറമേ, അതിന് സൗകര്യം ചെയ്ത് കൊടുക്കുന്നവര്‍ക്കും ഗുണഭോക്താക്കള്‍ക്കുമെതിരെ നടപടിക്ക് വ്യവസ്ഥ ചെയ്യുന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിയമം. വിദേശത്ത് കള്ളപ്പണമുള്ളവര്‍ക്ക് പത്തുകൊല്ലത്തെ തടവും 300 ശതമാനം പിഴയും വ്യവസ്ഥചെയ്യുന്ന നിയമം കൊണ്ടുവരുമെന്ന് ബജറ്റ് സമ്മേളനത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നു. 

കള്ളപ്പണം സൂക്ഷിക്കാന്‍ സഹായിക്കുന്നവരും നടപടിക്ക് വിധേയമാകുന്നത് ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമാക്കുമെന്ന് റവന്യൂ സെക്രട്ടറി ശക്തിന്‍കാന്തദാസ് വ്യക്തമാക്കി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.