You are Here : Home / News Plus

ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ സ്ഥാനപതിക്ക് കുത്തേറ്റു

Text Size  

Story Dated: Thursday, March 05, 2015 07:27 hrs UTC

ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ സ്ഥാനപതി മാര്‍ക്ക് ലിപ്പേര്‍ട്ടിന് കുത്തേറ്റു. സോളില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ആയിരുന്നു ആക്രമണം. മുഖത്തും ഇടതുകൈക്കും കുത്തേറ്റ അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടത്തിയ 55 കാരനെ പോലീസ് പിടികൂടിയിട്ടുണ്ട്. ഉത്തര - ദക്ഷിണ കൊറിയകള്‍ ഒന്നിക്കണമെന്ന് ആവശ്യപ്പെടുന്ന തീവ്രവാദ സ്വഭാവമുള്ള സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് അക്രമിയെന്നാണ് സൂചന. ആക്രമണത്തെ അമേരിക്കയും ദക്ഷിണ കൊറിയയും അപലപിച്ചു. മാര്‍ക്ക് ലിപ്പേര്‍ട്ടിനെ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ നേരിട്ട് വിളിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.