You are Here : Home / News Plus

വിവാദ ഡോക്യുമെന്ററി ബി ബി സി സംപ്രേഷണം ചെയ്തു

Text Size  

Story Dated: Thursday, March 05, 2015 07:29 hrs UTC

 2012 ല്‍ നടന്ന ഡല്‍ഹി കൂട്ടബലാത്സംഗത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച 'ഇന്ത്യയുടെ മകള്‍' ഡോക്യുമെന്ററി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ (ബി.ബി.സി) യു കെ അടക്കമുള്ള രാജ്യങ്ങളില്‍ സംപ്രേഷണം ചെയ്തു. 

അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 ന് ഡോക്യുമെന്ററി സംപ്രേഷണം ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, പ്രാധാന്യം കണക്കിലെടുത്ത് സംപ്രേഷണം നേരത്തെയാക്കിയെന്ന് ബി ബി സി പ്രസ്താവനയില്‍ വ്യക്തമാക്കി. 

കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക് കണക്കിലെടുത്ത് ഡോക്യുമെന്ററി ഇന്ത്യയില്‍ സംപ്രേഷണം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബി ബി സി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.