You are Here : Home / News Plus

കാര്‍ മരത്തിലിടിച്ച് കേന്ദ്ര സര്‍വകലാശാല അസിസ്റ്റന്‍റ് പ്രഫസര്‍ മരിച്ചു

Text Size  

Story Dated: Thursday, March 05, 2015 07:32 hrs UTC

കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് കാര്‍ അപകടത്തില്‍പെട്ട് കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ അസിസ്റ്റന്‍റ് പ്രഫസര്‍ മരിച്ചു. തിരുവനന്തപുരം കുളത്തൂര്‍ കൂട്ടത്തിങ്കല്‍ 'രശ്മി'യില്‍ സമീര്‍കുമാറിന്‍െറ ഭാര്യ വിജി (35)യാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന സമീര്‍കുമാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനം റോഡരികിലെ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സമീര്‍കുമാറും കേന്ദ്ര സര്‍വകലാശാലയിലെ അസിസ്റ്റന്‍റ് പ്രഫസറാണ്.

മൃതദേഹം കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍. തിരുവനന്തപുരത്തുനിന്നും കാസര്‍കോടേക്ക് പോവുകയായിരുന്നു ഇരുവരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.