You are Here : Home / News Plus

ആറ്റുകാല്‍ പൊങ്കാലക്ക് തുടക്കമായി

Text Size  

Story Dated: Thursday, March 05, 2015 07:35 hrs UTC

കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒന്നിക്കുന്ന രാവിലെ 10.15ന് പണ്ടാര അടുപ്പില്‍ തീപടര്‍ന്നതോടെയാണ് പൊങ്കാലക്ക് തുടക്കമായി. ഒരു വര്‍ഷത്തെ പ്രാര്‍ഥനാ നിര്‍ഭരമായ കാത്തിരിപ്പിന് സാഫല്യമായി നിവേദ്യമര്‍പ്പിക്കാന്‍ സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി ലക്ഷക്കണക്കിന് ഭക്തരാണ് ഒഴുകിയത്തെിയത്. 'സ്ത്രീകളുടെ ശബരിമല' എന്ന് വിശേഷണമുള്ള പൊങ്കാലക്ക് സമീപ ജില്ലകളില്‍നിന്നും സംസ്ഥാനത്തിന്‍്റെ ഇതരഭാഗങ്ങളില്‍നിന്നും മാത്രമല്ല തെക്കന്‍ തമിഴ്നാട്ടില്‍നിന്നുപോലും ഭക്തജനങ്ങള്‍ എത്തിയിട്ടുണ്ട്. കുട്ടികളും പ്രായമായവരും ഉള്‍പ്പടെ ജീവിതത്തിന്‍്റെ വിവിധ മേഖലകളില്‍നിന്നുള്ള ഭക്തരും പൊങ്കാലക്ക് എത്തിയിട്ടുണ്ട്. പലരും ഇന്നലെ വൈകുന്നേരം തന്നെ തലസ്ഥാനത്തത്തെി സ്ഥാനം പിടിച്ചിരുന്നു.

തോറ്റം പാട്ടില്‍ കണ്ണകീ ചരിതത്തില്‍ പാണ്ഡ്യരാജാവിന്‍െറ വധം പാടിയാണ് പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമായത്. പിന്നീട് ശ്രീകോവിലില്‍നിന്ന് ക്ഷേത്രതന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് കൈമാറി. ക്ഷേത്രത്തിനകത്തുള്ള വലിയ തിടപ്പള്ളിയിലും പുറത്തുള്ള ചെറിയ തിടപ്പള്ളിയിലും ദീപം പകര്‍ന്ന് സഹ മേല്‍ശാന്തിക്ക് കൈമാറി.തുടര്‍ന്ന് സഹ മേല്‍ശാന്തിയാണ് ക്ഷേത്രത്തിന് മുന്നിലെ പച്ചപ്പന്തലിന് മുന്നിലൊരുക്കിയിരിക്കുന്ന പണ്ടാര അടുപ്പിലേക്ക് അഗ്നി പകര്‍ന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.