You are Here : Home / News Plus

ചന്ദ്രബോസ് വധക്കേസില്‍ നിര്‍ണ്ണായക തെളിവ് നഷ്ടപ്പെട്ടു

Text Size  

Story Dated: Thursday, March 05, 2015 08:08 hrs UTC

ചന്ദ്രബോസ് വധക്കേസില്‍ നിര്‍ണ്ണായക തെളിവ് നഷ്ടപ്പെട്ടു. ചന്ദ്രബോസ് കൊല്ലപ്പെട്ട സമയത്ത് ധരിച്ചിരുന്ന വസ്ത്രമാണ് നഷ്ടപ്പെട്ടത്. ആശുപത്രിയില്‍ നിന്ന് വസ്ത്രം ശേഖരിക്കാനായില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണിതെന്ന് ചന്ദ്രബോസിന്റെ ബന്ധുക്കള്‍ ആരോപിച്ചു. വസ്ത്രം ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടില്ല.
കേസില്‍ വിവാദ വ്യവസായി നിസാമിനനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന ആരോപണമുണ്ടായിരുന്നു.  
ചട്ടവിരുദ്ധമായി നിസാമിനെ ഒറ്റയ്ക്ക് ചോദ്യം ചെയ്തതിന് തൃശൂര്‍ മുന്‍ കമ്മിഷണര്‍ ജേക്കബ് ജോബിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. നിസാമിനെതിരെ കാപ്പാ റിപ്പോര്‍ട്ട് തയാറാക്കുന്നതിലും പൊലീസ് കാലതാമസം വരുത്തിയെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.