You are Here : Home / News Plus

ഉല്‍ക്കകളെക്കാള്‍ പേടിക്കേണ്ടത് മനുഷ്യസ്വഭാവത്തെ: സ്റ്റീഫന്‍ ഹൌക്കിംഗ്സ്

Text Size  

Story Dated: Thursday, March 05, 2015 08:21 hrs UTC

ഉല്‍ക്കകളെയും മാരക രോഗങ്ങളെയും അഗ്നിപര്‍വതങ്ങളെയുമല്ല നമ്മള്‍ ഭയക്കേണ്ടത്, സ്വന്തം സ്വഭാവത്തെയാണെന്ന് പ്രശസ്ത ഭൌതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹൌക്കിംഗ്സ് അഭിപ്രായപ്പെട്ടു. ഈ സ്വഭാവവും അതുമൂലമുണ്ടാകുന്ന ആണവ യുദ്ധവും മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കും.
ഇത്തരം സ്വഭാവം ഗുഹാമനുഷ്യര്‍ക്ക് അതിജീവനത്തിന് അത്യാവശ്യമായിരുന്നു. കൂടുതല്‍ ഭക്ഷണം കണ്ടെത്താന്‍, പുതിയ പ്രദേശം കണ്ടെത്താന്‍, പുതിയ പങ്കാളിയെ കണ്ടെത്താന്‍... എന്നാല്‍ ഇന്ന് അതു ഭീഷണിയാണ്. നമ്മെയെല്ലാം അതു നശിപ്പിക്കും- ഹൌക്കിംഗ്സ് പറഞ്ഞു. വിസിറ്റ് ലണ്ടന്‍ ഡോട്ട് കോം എന്ന വെബ്സൈറ്റ് നടത്തിയ ഗസ്റ്റ് ഓഫ് ഓണര്‍ എന്ന മല്‍സര വിജയിയായ അഡെസെ ഉയാന്‍വയോട് സംസാരിക്കവെയാണ് ഹൌക്കിംഗ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.