You are Here : Home / News Plus

പ്രതിപക്ഷ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ച് മോദി

Text Size  

Story Dated: Thursday, March 05, 2015 05:10 hrs UTC

ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതി ബില്‍ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിഷ്കാരങ്ങള്‍ കൊണ്ടു വരുന്നതിനെ പ്രതിപക്ഷം ഒട്ടും ഗൗരവത്തിലെടുക്കുന്നില്ലെന്നു മോദി പറഞ്ഞു. രാജ്യസഭയില്‍ ചില നിയമങ്ങള്‍ പാസാക്കാനുള്ള അംഗബലം ബി.ജെ.പിക്കില്ല എന്നത് സത്യമാണ്. അതുകൊണ്ടാണ് ജനങ്ങളുടെ സഹായം തേടിയത്. പ്രതിപക്ഷത്തിന് രാജ്യസഭയില്‍ ഭൂരിപക്ഷമുണ്ട്. അതിനെ രാജ്യത്തിന്‍െറ വികസനത്തിനായി ഉപയോഗപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ലെന്നും മോദി ആരോപിച്ചു.
ഭൂമിയേറ്റെടുക്കല്‍ ബില്ലില്‍ കര്‍ഷക വിരുദ്ധമായിട്ടുള്ള എന്തെങ്കിലും നിര്‍ദേശങ്ങളുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാന്‍ രാജ്യസഭാംഗങ്ങളോട് പറഞ്ഞതാണ്. നിര്‍ദേശങ്ങള്‍ തന്നാല്‍ മാറ്റം വരുത്താന്‍ തയാറാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അത്തരത്തിലുള്ള നിര്‍ദേശങ്ങളൊന്നും ആരും മുന്നോട്ടുവെച്ചില്ല. പ്രതിപക്ഷത്തിന്‍െറ ആവശ്യം സഭയുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുക മാത്രമാണെന്നും മോദി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.