You are Here : Home / News Plus

പ്രകൃതിചികിത്സക്കായി അരവിന്ദ് കെജ്രിവാള്‍ ബംഗളൂരുവിലെത്തി

Text Size  

Story Dated: Thursday, March 05, 2015 05:21 hrs UTC

ബംഗളൂരു: 10 ദിവസത്തെ പ്രകൃതിചികിത്സക്കായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യാഴാഴ്ച ബംഗളൂരുവിലത്തെി. എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ഉച്ചക്ക് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയ കെജ്രിവാള്‍ റോഡുമാര്‍ഗം തുംകൂരു റോഡിലെ ജിന്‍ഡാല്‍ പ്രകൃതിചികിത്സാ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോയി. പ്രമേഹവും ചുമയും കടുത്തതോടെയാണ് രക്ഷിതാക്കള്‍ക്കൊപ്പം ചികിത്സക്കായി അദ്ദേഹം ബംഗളൂരുവിലത്തെിയത്.
വിട്ടുമാറാത്ത ചുമക്ക് കെജ്രിവാളിനെ ടിറ്റോക്സിഫിക്കേഷന്‍ തെറപ്പിക്ക് വിധേയനാക്കുമെന്ന് ഡോ. ബബിന നന്ദ്കുമാര്‍ പറഞ്ഞു. കൂടാതെ, ആസ്ത്മ ബാത്ത്, ഡ്രെയ്നേജ് മസാജ് ഉള്‍പ്പെടെ ചികിത്സകളും നല്‍കും. പ്രമേഹ ചികിത്സക്ക് കഴിഞ്ഞ തവണ കെജ്രിവാള്‍ ഇവിടെ വന്നപ്പോള്‍ അദ്ദേഹത്തിന് ചുമയുണ്ടായിരുന്നില്ല. അന്ന് മഡ് തെറപ്പി, ഹൈഡ്രോ തെറപ്പി, മസാജ്, വാട്ടര്‍ ട്രീറ്റ്മെന്‍റ്, ഫിസിയോതെറപ്പി, അക്യുപങ്ചര്‍, യോഗ തുടങ്ങിയ ചികിത്സകളായിരുന്നു നല്‍കിയതെന്നും ഡോക്ടര്‍ പറഞ്ഞു.
ആശുപത്രിയില്‍ ‘നെസ്റ്റ’ എന്നപേരിലുള്ള പ്രീമിയര്‍ സ്യൂട്ടിലാണ് കെജ്രിവാളും രക്ഷിതാക്കളും തങ്ങുക. 25,000 മുതല്‍ 30,000 രൂപവരെയാണ് ഇതിന്‍െറ ദിവസ വാടക. ആയുര്‍വേദ ഡോക്ടറുടെ വിശദമായ പരിശോധനകള്‍ക്കുശേഷം ചികിത്സാരീതി സംബന്ധിച്ച് തീരുമാനമെടുക്കും. പ്രകൃതിചികിത്സക്കായി കെജ്രിവാള്‍ നിരവധി പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കണം. ദിവസവും രാവിലെ 5.30ന് തുടങ്ങുന്ന ചികിത്സ വൈകീട്ട് ഏഴു വരെ നീളും. ഇതിനിടയില്‍ നാല് ഇടവേളകളുണ്ടാകും.
ഏഴുമണിക്കു തന്നെയാണ് അത്താഴവും. രാത്രി ഒമ്പതിന് ഉറങ്ങണം. ഒൗഷധ നീര്, പച്ചക്കറി സൂപ്, പുഴുങ്ങിയ പച്ചക്കറി, പഴച്ചാര്‍ തുടങ്ങിയവയാണ് ആദ്യത്തെ ഒരാഴ്ചത്തെ ഭക്ഷണക്രമം. തുടര്‍ന്ന് മുറപ്രകാരമുള്ള ഭക്ഷണരീതിയാകാമെങ്കിലും കടുത്ത നിയന്ത്രണങ്ങളുണ്ടാകും. കെജ്രിവാളിന് 2013ലെ തെരഞ്ഞെടുപ്പുകാലത്ത് പിടികൂടിയ ചുമ ഒന്നരവര്‍ഷമായിട്ടും മാറിയിട്ടില്ല. ആശുപത്രിയിലും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയത്. ജിന്‍ഡാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരത്തേ രണ്ടുതവണ കെജ്രിവാള്‍ ചികിത്സ തേടിയിരുന്നു. 2013 ഫെബ്രുവരിയില്‍ അണ്ണാ ഹസാരെക്കൊപ്പമായിരുന്നു ചികിത്സക്കത്തെിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.