You are Here : Home / News Plus

വിവാദ അഭിമുഖം: ബി.ബി.സിക്ക് തിഹാര്‍ ജയില്‍ അധികൃതരുടെ നോട്ടീസ്

Text Size  

Story Dated: Thursday, March 05, 2015 05:34 hrs UTC

ന്യൂഡല്‍ഹി: ഉപാധികള്‍ മറികടന്നു കൂട്ടബലാത്സംഗ കേസിലെ പ്രതിയുടെ ഡോക്യുമെന്‍ററി ചിത്രീകരിച്ച സംഭവത്തില്‍ ബി.ബി.സിക്ക് നോട്ടീസ്. തിഹാര്‍ ജയില്‍ അധികൃതരാണ് നോട്ടീസ് അയച്ചത്. ബി.ബി.സി കരാര്‍ ലംഘനം നടത്തിയെന്ന് നോട്ടീസില്‍ പറയുന്നു.
പഠനാവശ്യത്തിന് എന്ന പേരിലാണ് ഡോക്യുമെന്‍ററിക്ക് അനുമതി നല്‍കിയത്. ഇത് വാണിജ്യപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. സ്ത്രീകളുടെ അന്തസ് കളയുന്ന കാര്യങ്ങളാണ് ഡോക്യുമെന്‍ററിയിലുള്ളതെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.