You are Here : Home / News Plus

പി.സി ജോര്‍ജിന്‍െറ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് കോടിയേരി

Text Size  

Story Dated: Thursday, March 05, 2015 05:41 hrs UTC

കോഴിക്കോട്: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ ഡി.ജി.പി ശ്രമിച്ചു എന്ന പി.സി.ജോര്‍ജിന്‍െറ ആരോപണം സമഗ്രമായി അന്വേഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെളിവുകളുണ്ടെങ്കില്‍ ഗവണ്‍മെന്‍റ് ചീഫ് വിപ്പ് അത് പുറത്തുവിടണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
നിസാം നിരവധി കേസുകളില്‍ പ്രതിയാണ്. ഉന്നത ബന്ധം കാരണമാണ് നിസാമിനെതിരെ 'കാപ്പ' ചുമത്താന്‍ കഴിയാത്തത്. ഈ അവിശുദ്ധ ബന്ധം പുറത്തുകൊണ്ടുവരണം. നിസാമിന് പൊലീസിന്‍െറ ഭാഗത്തുനിന്നും വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം പുറത്ത് കൊണ്ടുവരാന്‍ സമഗ്രമായ അന്വേഷണമാണ് വേണ്ടതെന്നും കോടിയേരി വ്യക്തമാക്കി.
വി.എസിന്‍െറ കാര്യത്തില്‍ സി.പി.എമ്മിന് ധൃതിയില്ല. ഇക്കാര്യത്തില്‍ പി.ബിയാണ് തീരുമാനം എടുക്കേണ്ടത്. ഒരു അംഗം പോലും നഷ്ടപ്പെടാതിരിക്കാനാണ് പാര്‍ട്ടി ശ്രദ്ധിക്കുന്നത്. കെ. എം മാണിക്ക് വേണ്ടി എല്‍.ഡി.എഫ് ഒരിക്കലും വാതില്‍ തുറന്നിട്ടിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി പ്രതികരിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.