You are Here : Home / News Plus

സംസ്ഥാനത്ത് രണ്ട് മെഡിക്കല്‍ കോളേജുകള്‍കൂടി

Text Size  

Story Dated: Friday, March 06, 2015 06:03 hrs UTC

സംസ്ഥാനത്ത് രണ്ട് പുതിയ മെഡിക്കല്‍ കോളേജുകള്‍ കൂടി തുടങ്ങുമെന്നും കണ്ണൂര്‍ വിമാനത്താവളം 2016ല്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും ഗവര്‍ണര്‍ പി. സദാശിവം. നിയമസഭയുടെ 13ാം സമ്മേളത്തിലെ നയപ്രഖ്യാപന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരത്തും കോന്നിയിലും ആണ് പുതിയ മെഡിക്കല്‍കോളേജുകള്‍ തുടങ്ങുക. 

വിഴിഞ്ഞം പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കും. സംസ്ഥാനത്തെ റോഡ് സുരക്ഷയ്ക്കായി ' ശുഭയാത്രാ' പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി പ്രധാന റോഡുകളിലെല്ലാം ക്യാമറകള്‍ സ്ഥാപിക്കും. തെരുവുവിളക്കുകള്‍ എല്‍.ഇ.ഡി സാങ്കേതിക വിദ്യയിലേക്ക് മാറും. ഹൈവേ വികസനവുമായി മുന്നോട്ടു പോകും. ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കും. തലശ്ശേരി മാഹി ബൈപ്പാസ് ഈമാസം തുടങ്ങും ഭൂരഹിത പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കും

വയനാട്ടിലും നിലമ്പൂരിലും ആനത്താവളങ്ങള്‍ സ്ഥാപിക്കുമെന്നും പി. സദാശിവം അറിയിച്ചു. ആദിവാസികള്‍ക്ക് ഗുരുകുലം പദ്ധതി ആവിഷ്‌കരിക്കും. നഗരങ്ങളില്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തും. 2016 ല്‍ കേരളം ജൈവ സംസ്ഥാനമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നുംഅദ്ദേഹം പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.