You are Here : Home / News Plus

പി.സി.ജോര്‍ജ്ജ് മുഖ്യമന്ത്രിക്ക് സി.ഡി. കൈമാറി

Text Size  

Story Dated: Friday, March 06, 2015 06:04 hrs UTC

നിഷാമിനെതിരെ കാപ്പ ചുമത്താതിരിക്കാന്‍ ഡി.ജി.പി. കെ.എസ്.ബാലസുബ്രഹ്മണ്യന്‍ ഇടപെട്ടെന്ന ആരോപണം ഉന്നയിക്കുന്ന സി.ഡി. പി.സി.ജോര്‍ജ്ജ് മുഖ്യമന്ത്രിക്ക് കൈമാറി.

വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് മുഖ്യമന്ത്രി ചീഫ് വിപ്പിനെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയത്. ഇതിനിടെ, ചീഫ് വിപ്പ് സി.ഡി. കൈമാറി. പ്രതി നിഷാമിനെതിരെ കാപ്പ ചുമത്തരുതെന്ന് ഡി.ജി.പി. ബാലസുബ്രഹ്മണ്യന്‍ ആവശ്യപ്പെട്ടെന്ന് മുന്‍ ഡി.ജി.പി. എം.എന്‍.കൃഷ്ണമൂര്‍ത്തി അന്നത്തെ തൃശ്ശൂര്‍ പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിനോട് ഫോണില്‍ നിര്‍ദേശിക്കുന്ന സംഭാഷണം സി.ഡി.യില്‍ ഉള്ളതായാണ് സൂചന. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.