You are Here : Home / News Plus

സര്‍ക്കാര്‍ ആശുപത്രികളില്‍ കാരുണ്യകേരള പദ്ധതി

Text Size  

Story Dated: Friday, March 06, 2015 07:23 hrs UTC

 ക്ഷേമപദ്ധതികളുമായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ച ഗവര്‍ണര്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണം 2016 മെയ് മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചു.സര്‍ക്കാര്‍ ആശുപത്രികളില്‍ കാരുണ്യകേരള പദ്ധതി . നഗരങ്ങളില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ്. ഐറ്റിഐകളില്‍ പ്ലേസ്‌മെന്റ് സെല്‍. പട്ടികജാതിയില്‍ നിന്നുള്ള സംരംഭകര്‍ക്ക് പ്രത്യേക പരിഗണന. പട്ടികജാതി വിഭാഗത്തിലെ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ്. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ ശുഭയാത്രാ പദ്ധതി. സമുദ്രോത്പന്നങ്ങളുടെ സംസ്‌കരണത്തിനും കയറ്റുമതിക്കുമായി ഫുഡ് പാര്‍ക്ക്. ഹൈവേ ആംബുലന്‍സ് സര്‍വീസ്.
കൊച്ചി മട്രോയുടെ സിവില്‍ ജോലികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും കുസാറ്റിനെ ദേശീയ നിലവാരമുള്ള ഗവേഷണ സ്ഥാപനമാക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസി കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കും. ഭൂരഹിതം കേരളം പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കും. ദേശീയപാതകള്‍ 45 മീറ്ററായി വികസിപ്പിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുമെന്നും അദ്ദേഹം നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു.തിരുവനന്തപുരത്തും കോന്നിയിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. വെറ്റിനറി, കാര്‍ഷിക സര്‍വകലാശാലകളില്‍ കര്‍ഷകര്‍കരുടെ മക്കള്‍ക്ക് സംവരണം തുടങ്ങി നിരവധി ക്ഷേമപദ്ധതികള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഉറപ്പ് നല്‍കി. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിക്കുന്നവരുടെ ബന്ധുക്കള്‍ക്കുള്ള സഹായധനം വര്‍ധിപ്പിച്ചതായും നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു.
വയനാട്ടിലും നിലമ്പൂരിലും ആനത്താവളങ്ങള്‍ സ്ഥാപിക്കും. ആദിവാസികള്‍ക്ക് ഗുരുകുലം പദ്ധതി ആവിഷ്‌കരിക്കും. 400 ദിവസത്തിനുള്ളില്‍ 100 പാലങ്ങള്‍ നിര്‍മ്മിക്കും. കഴക്കൂട്ടം അടൂര്‍ സുരക്ഷാ ഇടനാഴി ഈ വര്‍ഷം നിര്‍മ്മിക്കും. ജവഹര്‍ ഹൗസിങ് സ്‌കീം വഴി പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.