You are Here : Home / News Plus

ബിബിസിക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസയച്ചു

Text Size  

Story Dated: Friday, March 06, 2015 07:26 hrs UTC

വിലക്കു ലംഘിച്ച് നിര്‍ഭയ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിനെ തുടര്‍ന്ന് ബിബിസിക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസയച്ചു. ബിബിസിയുടെ മറുപടി കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ആലോചന.
കരാര്‍ ലംഘനം നടന്നതായി ആരോപിച്ചാണു കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പഠനാവശ്യത്തിനെന്ന പേരിലാണു ബിബിസി തിഹാര്‍ ജയിലില്‍ ചിത്രീകരണത്തിന് അനുമതി തേടിയത്. എന്നാല്‍, ഇതു വാണിജ്യപരമായ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചത്. സ്ത്രീകളുടെ അന്തസിനു കോട്ടം വരുത്തുന്ന കാര്യങ്ങളാണു ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും നോട്ടീസില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.