You are Here : Home / News Plus

വിന്‍ഡീസിനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം

Text Size  

Story Dated: Friday, March 06, 2015 03:33 hrs UTC

പെര്‍ത്ത്: വേഗതയേറിയ പിച്ചില്‍ ഇന്ത്യക്ക് വിന്‍ഡീസിനെതിരെ നാല് വിക്കറ്റ് ജയം. കരീബിയക്കാര്‍ ഉര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 39.1 ഓവറില്‍ മറികടക്കുകയായിരുന്നു. കുത്തിപ്പൊന്തുന്ന പന്തിന് മുന്നില്‍ ഇരു ടീമുകളും മുട്ടിടിക്കുന്ന കാഴ്ചയാണ് പെര്‍ത്തില്‍ ഇന്ന് കണ്ടത്. സ്കോര്‍: വെസ്റ്റിന്‍ഡീസ് 44.2 ഓവറില്‍ 182ന് പുറത്ത്. ഇന്ത്യ; 39.1 ഓവറില്‍ ആറ് വിക്കറ്റിന് 185.
ചെറിയ ടോട്ടല്‍ പിന്തുടര്‍ന്ന് ഇറങ്ങി തകര്‍ച്ച നേരിട്ട ഇന്ത്യക്ക് രക്ഷകനായത് നായകന്‍ ധോണിയുടെ ബാറ്റിങ്ങാണ്. ധോണി 56 പന്തില്‍ 45 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയായി ശിഖര്‍ ധവാന്‍െറയും രോഹിത് ശര്‍മയുടെയും വിക്കറ്റ് നഷ്ടമായി.  ധവാന്‍ ഒമ്പതും രോഹിത് ഏഴും റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. പിന്നീടത്തെിയ സൂപ്പര്‍ ബാറ്റ്സ്മാന്‍ വിരാട് കോഹ് ലി സ്കോര്‍ സാവധാനം ഉയര്‍ത്തി. എന്നാല്‍ 36 പന്തില്‍ 33 റണ്‍സെടുത്ത കോഹ് ലി റസലിന്‍െറ പന്തില്‍ സാമുവല്‍സ് പിടിച്ച് പുറത്തായി. കൂറ്റനടിക്ക് ശ്രമിച്ച കോഹ് ലിക്ക് പിഴക്കുകയായിരുന്നു. രഹാനെ 14 ഉം റെയ്ന 22ഉം റണ്‍സെടുത്ത് പുറത്തായി. പിന്നീട് ധോണി അശ്വിനുമൊത്ത് ടീമിനെ ജയിപ്പിക്കുകയായിരുന്നു. അശ്വിന്‍ 16 റണ്‍സെടുത്തു.
ഇരു ടീമുകളും മത്സരിച്ച് എക്സ്ട്രാസ് എറിയുന്നതും ഇന്ന് കണ്ടു. ഇന്ത്യ 21 എക്സ്ട്രാ എറിഞ്ഞപ്പോള്‍ 'മറുപടിയായി' വിന്‍ഡീസ് 26 അധിക റണ്‍സാണ് വഴങ്ങിയത്. വിന്‍ഡീസിനുവേണ്ടി ടെയ് ലര്‍, റസല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. കെമര്‍ റോച്, സ്മിത്ത് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത വിന്‍ഡീസ് 44.2 ഓവറില്‍ 182 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ (57) ആണ് വിന്‍ഡീസിന്‍െറ ടോപ് സ്കോറര്‍. ഡാരന്‍ സമ്മി 26 റണ്‍സെടുത്തു. ഹോള്‍ഡര്‍ നേടിയ അര്‍ധ സെഞ്ച്വറിയും വാലറ്റക്കാരുടെ ചെറുത്തുനില്‍പുമാണ് കരിബിയന്‍ നിരയെ വന്‍മാനക്കേടില്‍ നിന്നും രക്ഷിച്ചത്.
ബൗള്‍ ഓപണ്‍ ചെയ്ത ഉമേഷ് യാദവും മുഹമ്മദ് ഷമിയും വിന്‍ഡീസിനെ സ്കോര്‍ ഉയര്‍ത്താന്‍ അനുവദിച്ചില്ല.  ആക്രമകാരിയായ ക്രിസ് ഗെയ്ല്‍ ഷമിയുടെ പന്തില്‍ മോഹിത് ശര്‍മ പിടിച്ച് പുറത്തായി. 27 പന്തില്‍ 21 റണ്‍സായിരുന്നു ഗെയിലിന്‍െറ സമ്പാദ്യം. ശേഷം വന്ന രാംദിനെ (0) ഉമേഷ് യാദവ് ക്ളീന്‍ ബൗള്‍ഡാക്കി ഡ്രസിങ് റൂമിലേക്ക് മടക്കിയയച്ചു. ജൊനാഥന്‍ കാര്‍ട്ടര്‍ (21), ലെന്‍ഡല്‍ സിമ്മണ്‍സ് (9), കെമര്‍ റോച്ച് (0), ജെറോം ടെയ്ലര്‍ (11), ആന്‍ഡ്രൂ റസ്സല്‍ , ആന്‍ഡ്രൂ റസ്സല്‍ (8) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. പരിക്കിന് ശേഷം തിരിച്ചുവന്ന മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷമിയാണ് പ്ളെയര്‍ ഓഫ് ദി മാച്ച്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.