സോളാര്‍ കേസില്‍ സത്യവാങ് മൂലം സമര്‍പ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സാവകാശം തേടി. ഇതോടെ കോടതി കേസ് ഫെബ്രുവരിയിലേക്ക് മാറ്റി. അതേസമയം എന്ന് സത്യവാങ് മൂലം സമര്‍പ്പിക്കും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ സത്യവാങ്മൂലം ലഭിക്കാന്‍ മാത്രമാണ് കേസ് ഇന്ന് കോടതിയുടെ പരിഗണനക്കെടുത്തത്. സര്‍ക്കാര്‍ അഭിഭാഷകന് സാവകാശം വേണമെന്ന് ആവശ്യപ്പെട്ടതോടെ ഫെബ്രുവരി ഏഴിലേക്ക് മാറ്റുകയായിരുന്നു.
Comments