പാകിസ്താന് വിദേശ കാര്യമന്ത്രിയുടെ ട്വീറ്റ് ഇഷ്ടപ്പെട്ട ശശിത രൂരിന്റെ നടപടിയെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തിയതോടെ ന്യായീകരണ ട്വീറ്റുകളുമായി തരൂര്‍ രംഗത്ത്. ഇന്ത്യന്‍ കരസേനാ മേധാവിക്കെതിരെ പാകിസ്താന് വിദേശ കാര്യ മന്ത്രി ഖ്വാജ എം ആസിഫ് കുറിച്ച ട്വീറ്റാണ് ശശിതരൂര്‍ എംപി ലൈക്ക് ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കടുത്ത വിമര്‍ശനവുമായി ബിജെപിയുടെ ഐടി സെല്‍ തലവന്‍ അമിത് മാളവ്യ രംഗത്തെത്തുകയായിരുന്നു. മാളവ്യ ട്വീറ്റ് ഏറ്റെടുത്തതോടെ സംഭവം വിവാദമായി. തുടർന്നാണ് ന്യായീകരണ ട്വീറ്റുകളുമായി തരൂര്‍ രംഗപ്രവേശനം ചെയ്തത്.
Comments