സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കുന്ന ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി. വി.ഗിരിക്ക് പകരം ജയദീപ് ഗുപ്തയായിരിക്കും സര്‍ക്കാരിന് വേണ്ടി ഹാജരാകുക. കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ വി.ഗിരി എടുത്ത നിലപാട് വിവാദമായിരുന്നു. ഹാദിയയുടെ വാദമോ എന്‍.ഐ.എയുടെ വാദമോ ആദ്യം കേള്‍ക്കേണ്ടത് എന്ന തര്‍ക്കം നില നിന്നിരുന്ന സമയത്ത് എന്‍.ഐ.എയുടെ വാദം കേള്‍ക്കണമെന്ന നിലപാടായിരുന്നു വി.ഗിരി സ്വീകരിച്ചിരുന്നത്
Comments