ബിനോയ് കോടിയേരിയും ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന് ശ്രീജിത്തും ഉള്‍പ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കേസിലെ പരാതിക്കാരന് രാഹുല്‍ കൃഷ്ണ. ബിസിനസ് ആവശ്യത്തിനായി ബിനോയിക്കും ശ്രീജിത്തിനും പണം ഏര്‍പ്പാടാക്കി കൊടുത്ത താന്‍ ഒടുവില്‍ കുടുക്കില്‍പ്പെടുകയായിരുന്നുവെന്ന് രാഹുല്‍ കൃഷ്ണ പറയുന്നു. ബിനോയ് കോടിയേരി തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും ബിനീഷിനും ശ്രീജിത്തിനും ബിസിനസ് ചെയ്യാനായാണ് താനും യുഎഇ സ്വദേശിയും കൂടി പണം നല്‍കിയതെന്നും രാഹുല്‍ പറയുന്നു. കേസിലെ മറ്റൊരു പരാതിക്കാരനായ യുഎഇ സ്വദേശിയും താനും കൂടി ചേര്‍ന്ന് നടത്തുന്ന കമ്പനിയാണ് ജാസ് ട്രാവല്‍സ്. തങ്ങള്‍ ഇരുവര്‍ക്കും തുല്യപങ്കാളിത്തമുള്ള ഈ കമ്പനി ഈടിന് വച്ചാണ് ബിനോയിക്കും ശ്രീജിത്തിനും പണം കൊടുത്തത്.എന്നാല്‍ പണം തിരിച്ചടയ്ക്കുന്നതില്‍ ഇവര്‍ വീഴ്ച്ച വരുത്തിയതോടെയാണ് താന്‍ കേസിന് പോകാന്‍ നിര്‍ബന്ധിതനായെന്ന് രാഹുല്‍ പറയുന്നു.
Comments