തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന് ബിനോയ് കോടിയേരിക്കെതിരായ പണം തട്ടിപ്പുകേസ് ഒതുക്കി തീര്‍ക്കാന്‍ മദ്ധ്യസ്ഥനായി പ്രവര്‍ത്തിച്ചത് കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എയാണെന്ന് റിപ്പോര്‍ട്ട്. വിഷയം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായ സാഹചര്യത്തിലാണ് പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ മദ്ധ്യസ്ഥനായി ഗണേശിനെ നിയോഗിച്ചതെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ഇന്ന് കൊട്ടാരക്കരയിലെ ഒരു ഹോട്ടലില്‍ വച്ച് ഗണേശ് കുമാറും കേസിലെ പരാതിക്കാരനായ രാകുല്‍ കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തി. ഗണേശിന് രാകുലിന്റെ ഭാര്യാപിതാവ് രാജേന്ദ്രന് പിള്ളയുമായി ഉണ്ടായിരുന്ന അടുപ്പമാണ് ഇതിലേക്ക് നയിച്ചത്. പത്ത് മിനിട്ട് മാത്രം നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പു ലഭിച്ചതായാണ് വിവരം. യോഗത്തില്‍ രാജേന്ദ്രന് പിള്ളയും സന്നിഹിതനായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ യോഗം നടന്നിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് ഗണേശിന്റെ വാദം.
Comments