Asianet News - Malayalam ഐഎസ് ചാവേറായി സ്ഫോടനം നടത്താനെത്തിയ പതിനെട്ടുകാരി പിടിയില്‍ By Web Desk | 01:06 PM January 27, 2018 ഐഎസ് ചാവേറായി സ്ഫോടനം നടത്താനെത്തിയ പതിനെട്ടുകാരി പിടിയില്‍ Highlights എടിഎസ് പല തവണ പിടികൂടിയ പെൺകുട്ടി കശ്മീരിലേക്കു പ്രവർത്തനം മാറ്റിയെന്നായിരുന്നു വിവരം ശ്രീനഗര്‍: റിപ്പബ്ലിക് ദിനത്തില്‍ കനത്ത സുരക്ഷാ വലയത്തിലുള്ള ജമ്മു കശ്മീരില്‍ ഐസ് ആഭിമുഖ്യമുള്ള പതിനെട്ടുവയസുകാരി പിടിയില്‍. റിപ്പബ്ലിക് ദിനാഘോഷചടങ്ങുകള്ക്കിടെ ചാവേറായി ഒരു പെണ്‍കുട്ടി എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധന ശക്തമാക്കിയിരുന്നു. ഈ പരിശോധനയിലാണ് പൂണെ സ്വദേശിനിയായ സാദിയ അൻവർ ഷെയ്ഖ് അറസ്റ്റിലാകുന്നത്. ഇവർ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനെത്തിയതാണെന്നാണ് തുടക്കത്തില്‍ ജമ്മു കശ്മീർ പൊലീസ് പറഞ്ഞത്. എന്നാൽ സമൂഹമാധ്യമത്തിലെ തെറ്റായ പ്രചാരണം കാരണം ‘വഴിതെറ്റിപ്പോയതാണെന്ന’ പൊലീസിന്റെ തിരുത്തലും പിന്നാലെയെത്തി. കശ്മീരിലോ മഹാരാഷ്ട്രയിലോ കേസൊന്നുമില്ലാത്തതിനാല്‍ സാദിയയെ അമ്മയ്ക്കൊപ്പം വിടാനാണു തീരുമാനം. എന്നാൽ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് സംസ്ഥാന പൊലീസ് ഉത്തരവിട്ടു. പെൺകുട്ടി യഥാർത്ഥത്തിൽ ഐഎസിൽ ചേരാനെത്തിയതാണോ അതോ ഇന്റലിജന്റ്സിന്റെ മുന്നറിയിപ്പ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണോ എന്നാണു പൊലീസ് പരിശോധിക്കുന്നത്
Comments