ന്യൂഡല്‍ഹി : മന്ത്രിയാകാന്‍ വേണ്ടി ആരെയും പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്. എ.കെ ശശീന്ദ്രന് മന്ത്രി സ്ഥാനത്തേയ്ക്ക് തിരിച്ചെത്തുന്നതില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടി ഉള്‍പ്പെടെയുള്ള എല്ലാ നേതാക്കളും മന്ത്രിസഭാ പ്രവേശനത്തെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. എ.കെ ശശീന്ദ്രനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര നേതൃത്വത്തിന്റെ അനുമതി കൂടി ലഭിച്ചാല്‍ മതിയെന്നും ടി.പി പീതാംബരന് പറഞ്ഞു. ബാലകൃഷ്ണപിള്ള ഉള്‍പ്പെടെയുള്ളവര്‍ക്ക് പാര്‍ട്ടിയിലേയ്ക്ക് വരുന്നതിന് ഡിമാന്റുകള്‍ ഉണ്ടായിരുന്നില്ല. പാര്‍ട്ടിയിലേയ്ക്ക് ആളുകള്‍ വരുന്നതിനെ സ്വാഗതം ചെയ്യും. എന്നാല്‍, കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിലും തീരുമാനമെടുക്കേണ്ടത്. കേരളത്തിലെ പാര്‍ട്ടിയുടെ പ്രശ്നങ്ങളെല്ലാം നാളെ ചര്‍ച്ചയ്ക്ക് വരും ടി.പി പീതാംബരന് വിശദീകരിച്ചു.
Comments