ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ വീണ്ടും ഹര്‍ജി. ശശീന്ദ്രന്റെ കേസ് ഒത്തു തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ആദ്യം ഹര്‍ജി നല്കിയ തയ്ക്കാട് സ്വദേശിനി മഹാലക്ഷ്മിയെന്ന സാമൂഹ്യ പ്രവര്‍ത്തക തന്നെയാണ് ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കിയിരിക്കുന്നത്. കീഴ്ക്കോടതിയുടെ വിധി റാദ്ദാക്കണമെന്നാണ് പ്രധാനമായും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയത്. ഇതില്‍ മറ്റ് സാക്ഷിമൊഴികളും രേഖകളും ഉണ്ട്. അതും പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കേസ് ഫയലില്‍ സ്വീകരിക്കുകയും ചെയ്തു.
Comments