തിരുവനന്തപുരം: സ്വകാര്യബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം . തീരുമാനം മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ചെന്ന് ബസ് ഉടമകൾ പ്രതികരിച്ചു . സമരം മൂലം ജനങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ട് മാനിക്കുന്നുവെന്ന് ബസ് ഉടമകള്‍ പ്രതികരിച്ചു. ബസ് ഉടമകളുടെ ആവശ്യങ്ങളൊന്നും മുഖ്യമന്ത്രി അംഗീകരിച്ചില്ല . ആവശ്യങ്ങളിൽ പിന്നിട് ചർച്ചയാവാമെന്ന ഉറപ്പ് കിട്ടിയെന്ന് ഉടമകൾ . ബസ് സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലായിരുന്നു ബസ് ഉടമകൾ മുഖ്യമന്ത്രിയെ കണ്ടത്. സമരത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പെർമിറ്റ് റദ്ദാക്കാതിരിക്കാൻ ബസ് ഉടമകൾക്ക് ഗതാഗത കമ്മീഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു
Comments