ആദിവാസി ക്ഷേമത്തിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അഗളിയില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച മുഖ്യമന്ത്രി ജില്ലാതല ഉദ്യോഗസ്ഥരുടേയും അട്ടപ്പാടിയിലെ പട്ടികവിഭാഗ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് മാധ്യമങ്ങളെ കണ്ടത്. കുടുംബശ്രീ ലേബര്‍ ബാങ്കുകള്‍ ഉപയോഗപ്പെടുത്തി കൃഷി മേഖലയില്‍ ആദിവാസികളുടെ സാന്നിധ്യം ഉറപ്പാക്കും. എന്‍.ആര്.ഇ.ജിയില്‍ ഉള്‍പ്പെടുത്തി എല്ലാ ആദിവാസികള്‍ക്കും 200 ദിവസമെങ്കിലും തൊഴില്‍ ഉറപ്പുവരുത്തും. അട്ടപ്പാടിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇവിടത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ അര്‍ഹരായ ആദിവാസികള്‍ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ തൊഴില്‍ നല്കാന് നടപടിയെടുക്കും.
Comments