ബാര്‍കോഴ കേസില്‍ കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണിക്കെതിരേ തെളിവില്ലെന്ന് വീണ്ടും വിജിലന്‍സ്. കോഴവാങ്ങിയതിന് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കാണിച്ച് വിജിലന്‍സ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.തിരുവനന്തപുരം വിജിലന്‍സ് കോടതി ഒന്നിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. യു.ഡി.ഫ് ഭരണത്തില്‍ രണ്ട് തവണ മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കേസില്‍ തുടരന്വേഷണത്തിന് വിജിലന് സ് കോടതി ഉത്തരവിടുകയായിരുന്നു
Comments