ത്രിപുരയിലെ വന്‍ തോല്‍വിയോടെ വിശാല സഖ്യത്തിന്റെ ആവശ്യകതയില്‍ ഊന്നി സിപിഎം ത്രിപുര ഘടകം. ത്രിപുരയിലെ തോല്‍വി സിപിഎമ്മിന്റെ നയരൂപീകരണത്തെ സ്വാധീനിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബ്രിജന്‍ ധര് പറഞ്ഞു. തോല്‍വിയുടെ അടിസ്ഥാനത്തില്‍ അഖിലേന്ത്യ നയം ചര്‍ച്ചചെയ്യേണ്ടത് ആവശ്യമാണ്. വര്‍ഗീയതയ്ക്കെതിരെ അഖിലേന്ത്യ തലത്തില്‍ വിശാല സഖ്യത്തെ പിന്തുണയ്ക്കണം. വിശാല സഖ്യം സംബന്ധിച്ച് വി.എസ്സിന്റെ നിലപാട് ചര്‍ച്ചചെയ്യണമെന്നും ബ്രിജന്‍ ധര് പറഞ്ഞു
Comments