സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. അതിരൂപത രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമാണെന്നും കര്‍ദിനാളും നിയമങ്ങള്‍ക്ക് വിധേയനായ വ്യക്തിയാണെന്നും കോടതി പറഞ്ഞു. രാജ്യത്തെ നിയമങ്ങള്‍ക്ക് അതീതനായാണ് കര്‍ദിനാള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് കോടതി പറഞ്ഞു. തന്നെ നിയന്ത്രിക്കാനുള്ള അവകാശം മാര്‍പാപ്പയ്ക്കും വത്തിക്കാനും മാത്രമാണെന്ന കര്‍ദിനാളിന്റെ വാദമാണ് കോടതിയുടെ അതിരൂക്ഷ വിമര്‍ശനം ക്ഷണിച്ചു വരുത്തിയത്. സ്വത്തുകള്‍ കൈകാര്യം ചെയ്യാന്‍ തനിക്കാണ് പരമാധികാരമെന്ന കര്‍ദിനാളിന്റെ വാദവും കോടതിയുടെ പരാമര്‍ശങ്ങള്‍ക്ക് ഇരയായി.
Comments