കണ്ണൂർ :ഇന്നു പുലർച്ചെ നാലു മണിയോടെ തളിപ്പറമ്പിൽ എസ്എഫ്ഐ നേതാവിനു കുത്തേറ്റു. ഞാറ്റുവയൽ സ്വദേശി എൻ.വി. കിരണിനാണ് (19) കുത്തേറ്റത്.തൃച്ചംബരം ഡ്രീം പാലസിനു സമീപത്തു വച്ചാണ് കിരണിനു കുത്തേറ്റത്. നെഞ്ചിനും കാലിനുമടക്കം മൂന്നു കുത്തുകളേറ്റ കിരണിന്റെ നില ഗുരുതരമാണ്. എസ്എഫ്ഐ കോ ഓപ്പറേറ്റീവ് കോളജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും യൂണിയൻ ജനറൽ സെക്രട്ടറിയുമാണ് കിരൺ. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിരണിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments