ട്രെയിനില്‍ വച്ച് കോട്ടയത്തുള്ള പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് അപമാനിച്ചെന്ന ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ വെളിപ്പെടുത്തലുകള്‍ ഉയര്‍ത്തിയ വിവാദം അവസാനിക്കുന്നില്ല. നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയായിരുന്നു രാഷ്ട്രീയ നേതാവിന്റെ മകന് അപമാനിച്ചതെന്നാണ് പുസ്തകത്തിലെ പരാമര്‍ശം. ആരോപണത്തിന് പിന്നാലെ ആരോപണ വിധേയന് പിസി ജോര്‍ജിന്റെ മകനാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ നിഷയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് പിസി ജോര്‍ജും ഷോണിന്റെ ഭാര്യയും രംഗത്തെത്തുകയും ചെയ്തിരുന്നു.
Comments