തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത. കാലില്‍ ശസ്ത്രക്രിയ ചെയ്ത് കമ്പിയിട്ട് കിടന്ന രോഗിയുടെ കൈവിരലുകള്‍ ആശുപത്രി ജീവനക്കാരന് ഞെരിച്ച് ഒടിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിലെ ജീവനക്കാരനായ സുനില്‍ കുമാറാണ് രോഗിയുടെ വിരല്‍ ഞെരിച്ച് ഒടിക്കുകയും തല്ലാന്‍ കൈവീശുകയും ചെയ്തത്. മാതൃഭൂമി ന്യൂസാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
Comments