9000 കോടി രൂപയുടെ വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യ വീണ്ടും വിവാഹിതനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കിങ് ഫിഷർ എയർലൈൻസിലെ എയര്‍ഹോസ്റ്റസായിരുന്ന പിങ്കി ലാല്‍വാനിയെയാണ് 62 കാരനായ മല്യ വിവാഹം കഴിക്കുന്നത്. വിവാഹ തിയതി വെളിപ്പെടുത്തിയിട്ടില്ല. 2011-ല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ എയര്‍ ഹോസ്റ്റസായി എത്തിയ പിങ്കിയുമായി മല്യ പ്രണയത്തിലാകുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയമാണ് ഇപ്പോൾ വിവാഹത്തിലെത്തിയത്. അദ്ദേഹത്തിന്റെ മൂന്നാം വിവാഹമാണിത്. മൂന്നു വർഷമായി ഇരുവരും ഒരുമിച്ചാണ് താമസമെന്നാണ് റിപ്പോർട്ട്. പിങ്കിയുടെ പ്രായമോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല.
Comments