നീതിന്യായ വ്യവസ്ഥയില്‍ ആര്.എസ്.എസ് പ്രത്യായശാസ്ത്രം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാനസ്ഥാനങ്ങളില്‍ ബിജെപി നേരത്തെ ആര്.എസ്.എസുകാരെ നിയമിച്ചു. ഇപ്പോള്‍ ജുഡീഷ്യറിയിലും ഈ ശ്രമം നടപ്പാക്കുന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു. ഇത് അംഗീകരിക്കാനാവില്ല. എതിര്‍ക്കുക തന്നെ ചെയ്യും. ആവശ്യമെങ്കില്‍ നിയമപ്രശ്നമായി ഇതിനെ ഉയര്‍ത്തിക്കൊണ്ട് വരികയും ചെയ്യും. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളേയും അക്രമിച്ച് കീഴ്പ്പെടുത്തികൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളേയും ജുഡീഷ്യറിയേയും നിയന്ത്രിക്കാനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് ഇത്തരം നടപടികളെന്നും അദ്ദേഹം പറഞ്ഞു.
Comments